LogoLoginKerala

അന്ത്യയാത്രക്ക് ജനസാഗരം; കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയത്തെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെ വിന്യസിപ്പിച്ടു.
 
Oommen Chandy

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുപ്പള്ളിയില്‍ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ശക്തമാക്കും. കോട്ടയത്തെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.  

തെങ്ങണ നിന്ന് കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്ന് ചിങ്ങവനം വഴി പോകണം. അതേസമയം, കറുകച്ചാല്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ നാരകത്തോട് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് പോകാന്‍ നിര്‍ദേശമുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനായി പ്രത്യേക സ്ഥലം നല്‍കും. മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന്‍ വരെ പാര്‍ക്കിങ് അനുവദിക്കില്ല. കാഞ്ഞിരത്തിന്‍ മൂട്, ഇരവിനല്ലൂര്‍ കലുങ്ക്, നിലയ്ക്കല്‍ പള്ളി പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.

ജനസമ്പര്‍ക്കം അത്രമേല്‍ ആഗ്രഹിച്ച നേതാവിനെ ജനസാഗരമാണ് അന്ത്യയാത്രയില്‍ അുഗമിക്കുന്നത്. വിലാപ യാത്ര അടൂരിലെത്തിയപ്പോള്‍ മെഴുകുതിരി തെളിയിച്ച് അണികള്‍ യാത്രാമൊഴി നല്‍കി. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിയായ ഏനാത്ത് പാലത്തില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ കാണാന്‍ കാത്തു നിന്നത്. വിലാപ യാത്ര ഇപ്പോള്‍ കുളനടയിലെത്തി. തിരുനക്കരയിലെ പൊതു ദര്‍ശനത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി.

​ഗതാ​ഗത ക്രമീകരണങ്ങൾ ഇങ്ങനെ‌

  •  തെങ്ങണയില്‍  നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍             ഞാലിയാകുഴിയില്‍  നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
  • തെങ്ങണയില്‍  നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍  നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ്  ഐ.എച്ച്.ആര്‍.ഡി  ജംഗ്ഷനില്‍ എത്തി  മണര്‍കാട് പോകുക.
  • മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.      
  • കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍  കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എഎച്ച്ആര്‍.ഡി  ജംഗ്ഷനില്‍ എത്തി  മണര്‍കാട് പോകുക.
  •  കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
  • കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി  ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

  • 1എരമല്ലൂര്‍ചിറ മൈതാനം
  • പാഡി ഫീല്‍ഡ് ഗ്രൗണ്ട്  (വെക്കേട്ടുചിറ)
  • ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍
  •  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി
  •  ഡോണ്‍ ബോസ്‌കോ സ്‌കൂള്‍
  • നിലയ്ക്കല്‍ പള്ളി മൈതാനം

തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍  എരമല്ലൂര്‍ചിറ മൈതാനം /  പാഡി ഫീല്‍ഡ് ഗ്രൗണ്ട്  (വെക്കേട്ടുചിറ) / ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍   പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈതാനം/ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം 

കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍  നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.