'നാട്ടിലേക്കൊരു വണ്ടി'; രണ്ടാംഘട്ടത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയായി
കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും തേടി ചെന്നൈയിലെ പ്രശസ്ത മലയാളി സാംസ്‌കാരിക കൂട്ടായ്മ ആശ്രയം സംഘടിപ്പിക്കുന്ന നാട്ടിലേക്കൊരു വണ്ടി രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിനം വിജയകരമായി പൂർത്തിയാക്കി.. ആദ്യ ലക്ഷ്യസ്ഥാനമായ നിയമസഭയിൽ,സെക്രട്ടറി എ എം ബഷീർ സംഘത്തെ സ്വീകരിച്ചു.നിയമസഭ ഗാലറിയും മ്യൂസിയവും സന്ദർശിച്ചതിനു ശേഷം, കവടിയാർ കൊട്ടാരത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായ്, സൂര്യ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം പദ്മനാഭസ്വാമി ക്ഷേത്രവും സന്ദർശിച്ച് ആദ്യ ദിനം പൂർത്തിയാക്കി.
രണ്ടാം ദിനം മാർ ഗ്രിഗോറിയസ് ലോ കോളേജ് സന്ദർശിച്ച്, ഡയറക്ടർ ഫാദർ ജോസഫ് വെൺമാനത്തു, പ്രിൻസിപ്പൽ Dr. ജോൺ പി സി എന്നിവരുമായി കുട്ടികൾ സംവദിച്ചു. VSSC സ്പേസ് മ്യൂസിയം സന്ദർശിച്ച കുട്ടികളെ, ശേഷം ഡയറക്ടർ Dr. ഉണ്ണികൃഷ്ണൻ നായർ അഭിസംബോധന ചെയ്തു.പിന്നീട് വർക്കലയിലേക്ക് സഞ്ചരിച്ച സംഘം ശിവഗിരി മഠവും കൊല്ലം,പത്തനംതിട്ട എന്നീ ജില്ലകളും സന്ദർശിച്ച് ജൂൺ നാലോടെ യാത്ര അവസാനിപ്പിക്കും. കുട്ടികളും രക്ഷിതാക്കളും സംഘാടകരും ഉൾപ്പെടെ 65 പേരാണ് സംഘത്തിൽ ഉള്ളത്.