അമേരിക്കയില്‍ വന്‍ ഭൂചലനംl 7.4 തീവ്രത രേഖപ്പെടുത്തി
Jul 16, 2023, 14:00 IST

അമേരിക്കയിലെ അലാസ്‌ക അപദ്വീപില്‍ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റെക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വടക്കേ അമേരിക്കയില്‍ കാനഡുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് അലാസ്‌ക.
ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂചലനത്തിന് പിന്നാലെ യു എസ് സുനാമി വാര്‍ണിങ്ങ് സിസ്റ്റം പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി.