LogoLoginKerala

ആലപ്പുഴയില്‍ അമീബിക് മസ്തിക് ജ്വരം ബാധിച്ച് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം

 
amoebic mastic fever

ആലപ്പുഴയില്‍ അപൂര്‍വ്വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ചു. പാണാവള്ളി സ്വദേശിയായ ഗുരുദത്താണ് മരിച്ചത്. കഴിഞ്ഞ ഞാറാഴ്ച്ച മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  

പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആലപ്പുഴ ജില്ലയില്‍ ഇത് രണ്ടാം തവണയാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2017ലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതിനും മുഖവും വായയും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ കാരണമാകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആലപ്പുഴ ഡി എം ഒ യമുന വര്‍ഗീസ് അറിയിച്ചു.