LogoLoginKerala

മതിലിടിഞ്ഞു വീണ് തൊഴിലാളികള്‍ക്ക് പരിക്ക്

 
accident
ക്ഷേത്രത്തിന്റെ പിന്നിലൂടെയുള്ള വഴിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പഴയ മതില്‍ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ പണികള്‍ക്കിടെയാണ് അപകടമുണ്ടായത്

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൂറ്റന്‍ മതിലിടിഞ്ഞു വീണ് രണ്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായത്.

പാറശാല സ്വദേശി കനകന്‍,നെയ്യാറ്റിന്‍കര മണ്ണന്‍തോട് സ്വദേശി മണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തിന്റെ പിന്നിലൂടെയുള്ള വഴിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പഴയ മതില്‍ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ പണികള്‍ക്കിടെയാണ് അപകടമുണ്ടായത്.

ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പഴയ മതിലിന് ബലക്ഷയം ഉണ്ടായതാണ് അപകടകാരണം.
തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടന്നു. തുടര്‍ന്ന് കടപ്പാക്കടയില്‍ നിന്നും അഗ്‌നിശമനസേന സ്ഥലത്തെത്തി മണിക്കൂറുകളോളം  രക്ഷാപ്രവര്‍ത്തനം നടത്തിയാണ് കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. പരിക്കേറ്റ തൊഴിലാളികളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു.