LogoLoginKerala

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളില്‍ നിന്നും കടന്നല്‍ ആക്രമണം; ഒന്‍പത് കുട്ടികള്‍ക്കും, ഡ്രൈവര്‍ക്കും പരിക്കേറ്റു

 
kadannal

കാസര്‍കോട്: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ കടന്നലിന്റെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവറായ ഹക്കീമിനുമാണ് കടന്നല്‍ കുത്തേറ്റത്. കാസര്‍കോട് ചെമ്മനാടാണ് സംഭവം.

രാവിലെ കുട്ടികളെയും കൊണ്ട് ഡ്രൈവര്‍ സ്‌കൂളിലേക്ക് പോകവെയായിരുന്നു സംഭവം നടന്നത്.  ചെമ്മനാട് വെസ്റ്റ് ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്ക്. കടന്നല്‍ കൂട് ഇളകി വരാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല.

അതേസമയം തനിക്ക് കടന്നലിന്റെ കുത്തേറ്റിട്ടും ഓട്ടോറിക്ഷ നിര്‍ത്തുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യാതെ നേരിട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു ഹക്കീം. കുട്ടികളുടെ ആരുടെയും പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടികളെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.