LogoLoginKerala

ദര്‍ശനത്തിനെത്തുന്നവര്‍ സെലിബ്രിറ്റികളുടെ പോസ്റ്റര്‍ കൈയ്യില്‍ കരുതരുത്; നിര്‍ദേശവുമായി ഹെക്കോടതി

 
Sabarimala
ശബരിമല സന്നിധാനത്ത് സോപാനത്തില്‍ തീര്‍ഥാടകര്‍ സിനിമാ താരങ്ങളുടെ പോസ്റ്ററുകളും വാദ്യമേളങ്ങളുമായെത്തിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സിനിമാ നടന്‍മാരുടെയോ രാഷ്ട്രീയക്കാരുടെയോ പോസ്റ്റര്‍ സന്നിധാനത്തേക്ക് കൊണ്ടു വരരുത് എന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കൂടാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാര്‍ സോപനാത്തിനടുത്തായി സംഗീത ഉപകരണങ്ങള്‍ ഉപയോഗക്കരുതെന്നും കോടതി നിര്‍ദേശിച്ചു.


ശബരിമല സന്നിധാനത്ത് സോപാനത്തില്‍ തീര്‍ഥാടകര്‍ സിനിമാ താരങ്ങളുടെ പോസ്റ്ററുകളും വാദ്യമേളങ്ങളുമായെത്തിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിധേയമായി ആരാധന നടത്താനുള്ള അവകാശം
വിനിയോഗിക്കാന്‍ അയ്യപ്പനോട് ഭക്തിയും ആരാധനയും കാണിക്കുന്ന ഓരോ ആളുകളും ബാധ്യസ്ഥനാണെന്നും ഉത്തരവില്‍ പറയുന്നു.

Puneet

തീര്‍ഥാടകര്‍ ശബരിമല സന്നിധാനത്തേക്ക് പ്രമുഖര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരുടെ പോസ്റ്ററുകളും കൂറ്റന്‍ ചിത്രങ്ങളും കൊണ്ടുവരുന്നത് സംബന്ധിച്ച് ഒരു  ഭക്തന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് (ഡിബിപി നമ്പര്‍ 91/22) പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്. കൂടാതെ സമൂഹമാധ്യമങ്ങളിലടക്കം ഇത്തരത്തിലുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ദര്‍ശനത്തിനെത്തുന്നവര്‍ കൊണ്ടു വരരുതെന്ന് കോടതി നിര്‍ദേശിച്ചത്.