LogoLoginKerala

വയനാട്ടില്‍ കടുവ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

 
Tiger Atttack
പ്രദേശത്ത് വനപാലകര്‍ എത്തി തെരെച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. നാട്ടുകാരനായ സാലു പള്ളിപ്പുറത്തിന്റെ കാലിനാണ് പരിക്കു പറ്റിയത്. മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങിയത്.

പ്രദേശത്ത് വനപാലകര്‍ എത്തി തെരെച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവ കാത്തിലേക്ക് തിരികെ പോയിട്ടുണ്ടെന്നാണ് വനപാലകരുടെ വിലയിരുത്തല്‍.