LogoLoginKerala

കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

 
Cannabis
 ഇവരില്‍നിന്ന് 400 ഗ്രാം കഞ്ചാവും 12,100 രൂപയും കണ്ടെടുത്തു

കാറില്‍ കഞ്ചാവുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊഴിയൂര്‍ സ്വദേശി ടിറ്റോ സാന്തന, മുട്ടത്തറ ബദരിയാ നഗര്‍ കോളനിയില്‍ ഹലീല്‍ , കൊട്ടുഗല്‍ ചോവര മിഥുന്‍ നിവാസില്‍ മിഥുല രാജ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 400 ഗ്രാം കഞ്ചാവും 12,100 രൂപയും കണ്ടെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ്‌കുമാര്‍ ഡി., ജോസി വര്‍ഗീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍ വി.എസ്., സ്റ്റെല്ല ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.