LogoLoginKerala

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

 
lucile randon

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു. ഫ്രഞ്ച് കന്യാസ്ത്രീയായ ഫ്രാന്‍സ് പൗര ലൂസൈല്‍ റാന്‍ഡന്‍ ആണ് അന്തരിച്ചത്. തന്റെ 118ാം വയസിലാണ് റാന്‍ഡന്‍ വിടപറഞ്ഞിരിക്കുന്നത്. ടൗലോണിലെ നഴ്സിഹ് ഹോമിലായിരുന്നു അന്ത്യം.

ജെറന്റോളജി റിസേര്‍ച്ച് ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. 2022ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും റാന്‍ഡന്റെ പേര് ഇടംപിടിച്ചിരുന്നു. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആ്രേന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍ കന്യാസ്ത്രീ ആയപ്പോഴാണ് റാന്‍ഡന്‍ 'ആ്രേന്ദ' എന്ന പേര് സ്വീകരിച്ചത്.