കൂട്ടബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി
Updated: Nov 15, 2022, 18:49 IST
കേസില്‍ ഇനിയും 5 പേരെ തിരിച്ചറിയാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഡിസിപി വ്യക്തമാക്കി
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ സി ഐ സുനു ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
കേസില്‍ അകെ 10 പ്രതികളാണുള്ളതെന്നും ഇവരില്‍ കേസില്‍ 5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് ശശിധരന്‍ അറിയിച്ചു. കേസില്‍ ഇനിയും 5 പേരെ തിരിച്ചറിയാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഡിസിപി വ്യക്തമാക്കി.