LogoLoginKerala

ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

 
Kerala High Court
താന്‍ നാമനിര്‍ദേശം നല്‍കിയവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയെന്നാണ് ഗവര്‍ണറുടെ വാദം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് സെനറ്റ് അംഗങ്ങളുടെ ആവശ്യം.

എന്നാല്‍ താന്‍ നാമനിര്‍ദേശം നല്‍കിയവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയെന്നാണ് ഗവര്‍ണറുടെ വാദം.

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സെനറ്റ് അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരു്‌നു. അതേസമയം, നിയമപ്രകാരം നോട്ടീസ് നല്‍കിയാണോ സെനറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന കാര്യത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ മറുപടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.