LogoLoginKerala

പുതുവര്‍ഷത്തില്‍ പുതുമയോടെ പുത്തരിക്കണ്ടം മൈതാനം

 
Putharikandam Ground
നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീകരിച്ച പുത്തരിക്കണ്ടം മൈതാനം ടൂറിസ്റ്റ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പുതുമയോടെ പുത്തരിക്കണ്ടം മൈതാനം. നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീകരിച്ച പുത്തരിക്കണ്ടം മൈതാനം ടൂറിസ്റ്റ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

തലസ്ഥാന നഗരിയിലെ നഗരഹൃദയമായ എട്ടരയേക്കര്‍ സ്ഥലം 12 കോടിയോളം രൂപ മുടക്കിയാണ് നവീകരിച്ചത്. സാംസ്‌കാരിക തനിമ ചോര്‍ന്ന് പോകാതെ വാണിജ്യ വ്യാപാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്.

നവീകരണത്തിന്റെ ഭാഗമായി 500 സീറ്റുകളുള്ള ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം, നാലുകെട്ട് മാതൃകയിലുള്ള ആര്‍ട്ട് ഗാലറി, യോഗ തീം പാര്‍ക്ക്, ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്ക്, ജോഗ്ഗിംഗ് ട്രാക്ക്, പ്രവേശന കവാടം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, വൈഫൈ ഹോട്ട് സ്‌പോട്ട്, ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ഇനി മുതല്‍ ലഭ്യമാകും.