മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ്; പ്രതി ഡിംപിള്‍ ലാംപക്ക് ജാമ്യം
Mon, 9 Jan 2023

കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എറണാകുളം ജില്ല വിട്ടു പോകരുതെന്നും വിചാരണ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു
കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതി ഡിംപിള്‍ ലാംപക്ക് ജാമ്യം. കര്‍ശന വ്യവസ്ഥയോടെയാണ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹെക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എറണാകുളം ജില്ല വിട്ടു പോകരുതെന്നും വിചാരണ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. മോഡലിനെ സുഹൃത്തായ ഡിംപിള്‍ ലാംപ ആസൂത്രണം ചെയ്താണ് പീഡനം നടപ്പാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്രൂരവും മൃഗീയവുമായ കുറ്റകൃത്യവും പ്രതികള്‍ ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.