ചത്ത കോഴിയെ പിടികൂടിയ സംഭവം ന്യായീകരിച്ച് മേയര്‍
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ചത്ത കോഴിയെ പിടികൂടിയ സംഭവത്തെ ലഘൂകരിച്ച് കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് . ഇത്തരം ഇറച്ചി കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ കോഴി ഇറച്ചി കഴിക്കാതിരുന്നാല്‍ മതിയെന്ന് മേയര്‍ പറഞ്ഞു. പരാതി ലഭിച്ചാലെ നടപടിയെടുക്കു എന്ന മൃഗസംരക്ഷണ വകുപ്പിന്റെ നിലാപാടിനെ മേയര്‍ വിമര്‍ശിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ മൂന്ന് കോഴിക്കടകളില്‍ നിന്നും ചത്ത കോഴികളെ കണ്ടെത്തിയിരുന്നു. ഈ കോഴികളെ ഷവര്‍മയാക്ക മുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാകാന്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെ എന്ന ചോദ്യത്തിന് മേയറുടെ മറുപടി ഇങ്ങനെ. കോഴിക്കടയുടെ ലൈസന്‍സ് റദാക്കിയതില്‍ കൂടുതല്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന കാര്യത്തിലും കോര്‍പറേഷന് വ്യക്തതയില്ല.
ഇത്തരം സന്ദര്‍ഭങ്ങില്‍ പരാതി ലഭിച്ചാലെ നടപടി എടുക്കൂ എന്ന മൃഗസംരക്ഷണ വകുപ്പിന്റെ നിലപാടിനെ മേയര്‍ വിമര്‍ശിച്ചു. . അതേസമയം കലക്ടര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കുമെന്നും വ്യക്തമാക്കി.