LogoLoginKerala

തങ്ക അങ്കി ഘോഷയാത്ര; സന്നിധാനത്ത് നാളെ ഭക്തര്‍ക്ക് നിയന്ത്രണം

 
Sabarimala
വൈകുന്നേരം മൂന്ന് മണിവരെ ഭക്തര്‍ക്ക് തങ്കഅങ്കി ദര്‍ശിക്കാന്‍ അവസരം ലഭിക്കും. സോപാനത്ത് എത്തുന്ന ആഭരണങ്ങള്‍ തന്ത്രി കണ്ഠര് രാജീവര് ഏറ്റുവാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തും. ജനുവരി 14നാണ് മകരവിളക്ക്

പത്തനംതിട്ട: ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്ര നാള നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഘോഷയാത്ര. തങ്ക അങ്കി ഘോഷയാത്ര നടന്നു പോകുന്നതുവരെ പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്ത്് പ്രവേശിപ്പിക്കില്ല. ഉച്ച പൂജ കഴിഞ്ഞ് നടയടച്ചാല്‍ ദീപാരാധന കഴിയും വരെ പതിനെട്ടാം പടി കയറാനും സാധിക്കില്ല.

നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ശരംകുത്തി വഴിയാണ് ഘോഷയാത്ര കടന്നു പോവുക. രണ്ടു മണിക്ക് എത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും. വൈകുന്നേരം മൂന്ന് മണിവരെ ഭക്തര്‍ക്ക് തങ്കഅങ്കി ദര്‍ശിക്കാന്‍ അവസരം ലഭിക്കും. സോപാനത്ത് എത്തുന്ന ആഭരണങ്ങള്‍ തന്ത്രി കണ്ഠര് രാജീവര് ഏറ്റുവാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തും. ജനുവരി 14നാണ് മകരവിളക്ക്.