സോളാര്‍ പീഡനക്കേസ്; അടൂര്‍ പ്രകാശന് ക്ലീന്‍ ചീറ്റ് നല്‍കി സി ബി ഐ
സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശന്‍ എംപിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബി ഐ. അടൂര്‍ പ്രകാശ് മന്ത്രി ആയിരുന്നപ്പോള്‍ സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. കേസില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയമായോ സാഹചര്യ തെളിവുകളോ ഇല്ലെന്നാണ് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, പത്തനംതിട്ട പ്രമായം സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിബിഐ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാല്‍ പരാതി നല്‍കിയത് 2018-ലാണ്. ആറ് വര്‍ഷത്തിനുശേഷമാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെവന്നതോടെ ഇടത് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സി.ബി.ഐ. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.