LogoLoginKerala

വിമാനത്തില്‍ പാമ്പ്; എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ യാത്ര അനിശ്ചിതമായി വൈകി

 
Air India Express
ആളുകളെല്ലാം കയറി യാത്ര തുടങ്ങാനിരിക്കെയാണ് വിമാനത്തില്‍ പാമ്പിനെ കണ്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ അതിവേഗത്തില്‍ ആളുകളെ വിമാനത്തില്‍ നിന്ന് മാറ്റി

വിമാനത്തില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ദുബായ്-കരിപ്പൂര്‍ വിമാനത്തിന്റെ യാത്ര മുടങ്ങി. എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലാണ് പാമ്പിനെ കണ്ടത്. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ദുബായ് ടെര്‍മിനല്‍ രണ്ടില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ടതായിരുന്നു ഐഎക്‌സ് 344 വിമാനം, ആളുകളെല്ലാം കയറി യാത്ര തുടങ്ങാനിരിക്കെയാണ് വിമാനത്തില്‍ പാമ്പിനെ കണ്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ അതിവേഗത്തില്‍ ആളുകളെ വിമാനത്തില്‍ നിന്ന് മാറ്റി.

പാമ്പിനെ പിടിക്കാന്‍ കഴിയാതിരുന്നതോടെ വിമാനത്തിന്റെ യാത്ര അനിശ്ചിതമായി വൈകുകയായിരുന്നു. വിസിറ്റിങ് വിസയില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ മറ്റൊരു വിമാനത്തിലേക്ക് യാത്ര പുനഃക്രമീകരിക്കുന്നതു വരെ ഇവര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വരും.