പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ആറ് മരണം
പുതുവര്‍ഷ ദിനത്തില്‍ നിരത്തില്‍ പൊലിഞ്ഞത് ആറ് ജീവന്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായിട്ടാണ് വാഹാനാപകടങ്ങള്‍ നടന്നത്. പത്തനംതിട്ടയിലും, ആലപ്പുഴയിലും അടിമാലയിലുമാണ് വാഹനാപകങ്ങള്‍ ഉണ്ടായത്.
ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. അപകടത്തില്‍ ബസ് ജീവനക്കാരടക്കം 44ഓളം ആളുകള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം വളാഞ്ചേരിയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം നടന്നത്. 1.15 ഓടെയായിരുന്നും സംഭവം. കുത്തനെയുള്ള ഇറക്കത്തില്‍ ബസ് നിയന്ത്രണം വിട്ട് എഴുപതടിയോളം താഴ്ച്ചയിലേക്ക് മറയുകയായിരുന്നു.
പത്തനംതിട്ട തിരുവല്ലയിലും ഏനാത്തുമായി രണ്ടു വാഹനാപകടങ്ങളിലാണ് മൂന്നു പേര് മരിച്ചത്. തിരുവല്ലയില്‍ ടിപ്പര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.തിരുവല്ല ബൈപ്പാസ് റോഡില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അരുണ്‍കുമാര്‍ സംഭവസ്ഥലത്തു വെച്ചും, ശ്യാം ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.ഏനാത്ത് ബൈക്ക് നിയന്ത്രണം വീട്ട് ഇലട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ ഇലങ്കമംഗലം സ്വദേശി തുളസീധരന്‍ ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം.
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ചാണ് രണ്ടു യുവാക്കള്‍ മരിച്ചത്. കോട്ടയം സ്വദേശി ജസ്റ്റിന്, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് യുവാക്കളുടെ ബൈക്കില്‍ ഇടിച്ചത്. ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.