സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകരുത്; ശശി തരൂർ എം പി
Tue, 10 Jan 2023

കൊച്ചി: സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രവണത ശരിയല്ലെന്ന് ശശി തരൂർ .വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കൊപ്പം നിൽക്കുന്നയാളാണ് ഹൈബി ഈഡനെന്ന് ശശി തരൂർ. നാറ്റ്പാക് ശുപാർശ ചെയ്ത ജനോപകാരപ്രദമായ ഒന്നാണ് വൈപ്പിൻ ബസുകളുടെ നഗര പ്രവേശമെന്നും അദേഹം പറഞ്ഞു. വളരെ ചെറുപ്പത്തിലേ തനിക്ക് ഹൈബി ഈഡനെ അടുത്തറിയാമെന്നും INC ക്ക് വിലമതിക്കാനാവാത്ത നേതാവാണ് ഹൈബി ഈഡനെന്നും അദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയുള്ള ഈ സമരത്തിൻ്റെ വിജയമുറപ്പെന്നും,ഹൈബിയാണ് ഹീറോയെന്നും, അദേഹം പറഞ്ഞു.