LogoLoginKerala

മന്ത്രിസഭയിലേക്ക് തിരിച്ചു വരവിനൊരുങ്ങി സജി ചെറിയാന്‍

 
Saji cherian
വിവാദ പ്രസംഗ കേസിലെ ക്ലീന്‍ ചീറ്റിന് പിന്നാലെ നീക്കങ്ങല്‍ സജീവമാവുകയാണ്. കഴിഞ്ഞ ദിവസമാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍മിപ്പിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചത്. മതിയായ തെളിവ് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിഷയം ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി.

വിവാദ പ്രസംഗ കേസിലെ ക്ലീന്‍ ചീറ്റിന് പിന്നാലെ നീക്കങ്ങല്‍ സജീവമാവുകയാണ്. കഴിഞ്ഞ ദിവസമാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍മിപ്പിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചത്. മതിയായ തെളിവ് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.

മല്ലപ്പള്ളിയിലെ പൊതുവേദിയില്‍ വച്ചുള്ള പരാമര്‍ശമാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്. ജൂലൈ ആറാം തീയതിയാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിവെച്ച ഒഴിവിലേക്ക് പകരം മന്ത്രിയെ നിയമിച്ചിരുന്നില്ല. സജി ചെറിയാന്റെ വകുപ്പുകളുടെ ചുമതല മറ്റു മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് തന്റെ ഭാവിയെന്നാണ് സജി ചെറിയാന്റെ പ്രതികരണം.