LogoLoginKerala

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡ്; അഞ്ച് കിലോ സ്വര്‍ണവും 3 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി

 
Enforcement Directorate Raid

ജ്വലറിയുടെ രഹസ്യ അറയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കള്ളക്കടത്തിലൂടെ സമ്പാദിച്ചിട്ടുള്ള പണം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയതെന്ന് അബൂബക്കര്‍ സമ്മതിച്ചതായി ഇഡി പറയുന്നു

കൊച്ചി: നയനന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡ് നടത്തി ഇഡി. അഞ്ച് കിലോ സ്വര്‍ണവും 3,70,000 രൂപയും ഇഡി പിടിച്ചെടുത്തു. സംസ്ഥാനത്തിലാകെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര കേസിലെ പ്രതിയായ അബൂബക്കറിന്റെ വീട്ടിലും ജ്വലറിയിലും നടത്തിയ റെയ്ഡിനിടെയാണ് സ്വര്‍ണവും പണവും പിടിച്ചെടുത്ത.

കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തിയെന്ന് അബൂബക്കര്‍ സമ്മതിച്ചടായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അബൂബക്കറിന് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത്തുമായി അടുത്ത ബന്ധമുണ്ടെന്ന് ഇഡി വ്യക്തമാക്കി.

പ്രതിയുടെ ജ്വലറികളിലടക്കം നടത്തിയ പരിശോധനയിലാണ് ഇഡി സ്വര്‍ണവും പണവും പിടിച്ചെടുത്തത്. ജ്വലറിയുടെ രഹസ്യ അറയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കള്ളക്കടത്തിലൂടെ സമ്പാദിച്ചിട്ടുള്ള പണം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയതെന്ന് അബൂബക്കര്‍ സമ്മതിച്ചതായി ഇഡി പറയുന്നു. പ്രതിയുടെ സ്വത്ത് കണ്ടുകിട്ടുന്നതിനായുള്ള അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.