LogoLoginKerala

വിജിലന്‍സ് ഇന്‍സ്‌പെക്ടറില്‍ നിന്നും സ്ഥാനക്കയറ്റം; നടന്‍ സിബി തോമസ് ഇനി ഡിവൈഎസ്പി

 
sibi thomas

കാസര്‍ഗോഡ്: പൊലീസ് ഉദ്യോഗസ്ഥനും സിനിമ നടനുമായ സിബി തോമസ് ഇനി ഡിവൈഎസ്പി. വിജിലന്‍സ് ഇന്‍സ്‌പെക്ടറില്‍ നിന്നും സ്ഥാനകയറ്റം നേടിയാണ് സിബി ഇപ്പോള്‍ ഡിവൈഎസ്പി റാങ്കിലെത്തിയത്.വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് പുതിയ നിയമനം.

കൊച്ചി പാലാരിവട്ടം, കാസര്‍ഗോട് ആദൂര്‍, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.