LogoLoginKerala

ലഹരി മാഫിയക്ക് രാഷ്ട്രീയ സംരക്ഷണമെന്ന പ്രതിപക്ഷ ആരോപണം; വിശദമായി അന്വേഷിക്കുമെന്ന് ഡി ജി പി

 
DGP Anilkanth
ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത് അറിയിച്ചു

കൊച്ചി:സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ഗുരുതര ആരോപണം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.  ഇത് സംബന്ധിച്ച് നിലവിൽസ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

എന്തെങ്കിലും വിവരം  ലഭിച്ചാൽ കൃത്യമായ ഇടപെടലുണ്ടാവുമെന്നും അനിൽകാന്ത് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത് അറിയിച്ചു