LogoLoginKerala

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ബിയറിൽ പൊടി കലർത്തിയതായി സംശയിക്കുന്നുവെന്ന് യുവതി

 
Gang Rape
മദ്യപാനത്തിന് ശേഷം കുഴഞ്ഞുവീണ മോഡലിനെ പ്രതികള്‍ വാഹനത്തില്‍ കയറ്റി യാത്രക്കിടെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സുഹൃത്തായ യുവതി ഇതിന് കൂട്ടുനിന്നുവെന്നാണ് മൊഴി

കൊച്ചിയിൽ  മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ യുവതി. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്നും കുടുക്കാനായി തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും ബലാത്സംഗത്തിനിരയായ യുവതി പറഞ്ഞു.

അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു.  വാഹനം നീങ്ങിത്തുടങ്ങിയതോടെ മൂന്ന് പേരും മാറി മാറി പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഇറക്കിവിട്ടു.

കൊച്ചിയിലുണ്ടായ സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു. കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ രാജസ്ഥാൻ സ്വദേശിയായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ധരാത്രി ഡി.ജെ പാർട്ടിക്കിടെ കുഴഞ്ഞു വീണ മോഡലാണ് പീഡനത്തിനിരയായത്.

മദ്യപാനത്തിന് ശേഷം കുഴഞ്ഞുവീണ മോഡലിനെ പ്രതികള്‍ വാഹനത്തില്‍ കയറ്റി യാത്രക്കിടെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സുഹൃത്തായ യുവതി ഇതിന് കൂട്ടുനിന്നുവെന്നാണ് മൊഴി. മോഡല്‍ ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്