പൊങ്കല്‍ കോലങ്ങള്‍ നിറഞ്ഞ് ലുലുമാള്‍
മാളിലെ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് തലസ്ഥാനത്തെ തമിഴ് പാരമ്പര്യമുള്ള കുടുംബങ്ങള്‍
തിരുവനന്തപുരം : തമിഴ്നാട്ടിലെ തൈപ്പൊങ്കലിനെ വരവേറ്റ് ലുലു മാളില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് തമിഴ് പാരമ്പര്യമുള്ള കുടുംബങ്ങള്‍. ആഘോഷങ്ങളുടെ ആദ്യ ദിനം മാളില്‍ നടന്ന കോലം ഫെസ്റ്റില്‍ പാരമ്പര്യ തനിമയോടെ പൊങ്കൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ പങ്കെടുത്തു.
കുട്ടികള്‍ മുതൽ 80 വയസുള്ള മുത്തശ്ശിമാർ വരെ വർണ്ണാഭമായ കോലം ഡിസൈനുകൾ വരച്ച് പൊങ്കലാഘോഷങ്ങളെ വരവേറ്റു. കോലപ്പൊടിയിലും, അരിപ്പൊടിയിലും, വിവിധ വര്‍ണ്ണങ്ങളിലുള്ള പൊടികളിലുമായി കോലം ഡിസൈനുകളും, ആചാരപ്രകാരം ഉള്ള അലങ്കാരങ്ങളും നിറഞ്ഞതോടെ പൊങ്കൽ ഉത്സവം നാടാകെ ഏറ്റെടുത്തു. മണ്‍കലത്തില്‍ പൊങ്കല്‍ നിവേദ്യം സമര്‍പ്പിക്കുന്നതും, താമരയും മറ്റ് പുഷ്പങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രതീകാത്മക കോലം ഡിസൈനുകള്‍ നിരവധിയായിരുന്നു. ഒന്നരമണിക്കൂര്‍ കൊണ്ട് മാളിലെ ഗ്രാന്‍ഡ് എട്രിയം പൊങ്കല്‍ കോലങ്ങള്‍ കൊണ്ട് നിറഞ്ഞു.
തൈപ്പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ലുലു മാളില്‍ നടന്ന കോലംഫെസ്റ്റ്