LogoLoginKerala

ലീഗ് ജനാധിപത്യ പാര്‍ട്ടി; വര്‍ഗീയ പാര്‍ട്ടിയെന്ന പരാമര്‍ശം തെറ്റാണെന്ന വാദവുമായി എം വി ഗോവിന്ദന്‍

 
M V Govindan
'ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയെന്നാണ് കണക്കാക്കുന്നത്. രേഖയിലും വിശദീകരിച്ചത് ഇങ്ങനെ തന്നെയാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ല. എസ്ഡിപിഐയും അനുബന്ധ സംഘടനകളുമാണ് വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടു കൂടുമ്പോഴാണ് ലീഗിനെ പരാമര്‍ശിക്കുന്നതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന വാദവുമായി എം വി ഗോവിന്ദന്‍. മുസ്ലീം ജനാധിപത്യ പാര്‍ട്ടിയാണെന്നും നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ലീഗിനെ വിലയിരുത്തുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ആരോടും യോജിക്കാമെന്നും എവി ഗോവിന്ദന്‍ പറയുന്നു.

'ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയെന്നാണ് കണക്കാക്കുന്നത്. രേഖയിലും വിശദീകരിച്ചത് ഇങ്ങനെ തന്നെയാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ല. എസ്ഡിപിഐയും അനുബന്ധ സംഘടനകളുമാണ് വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടു കൂടുമ്പോഴാണ് ലീഗിനെ പരാമര്‍ശിക്കുന്നതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന വിഷയത്തില്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ തീരുമാനം എടുക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു.
വിവാദ പ്രസംഗ കേസിലെ ക്ലീന്‍ ചീറ്റിന് പിന്നാലെ സജി ചെറിയാനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങല്‍ സജീവമാവുകയാണ്. ഇതിനു തൊട്ടു പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍മിപ്പിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചത്. മതിയായ തെളിവ് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.