ഇടുക്കിയിലെ ഭൂമി പ്രശ്നം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
Tue, 10 Jan 2023

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്ന ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഇന്നലെ നടക്കേണ്ട യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യോഗത്തില്‍ വനം, റവന്യൂ, നിയമ മന്ത്രിമാര്‍ പങ്കെടുക്കും.
ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ടും പട്ടയവുമായ ബന്ധപ്പെട്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്നാണ് ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.