സംഗീത കോളേജില്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ പ്രതിമ അനാച്ഛാദനം ഡിസംബര്‍ 21ന്
തിരുവനന്തപുരം: സംഗീതജ്ഞന്മാരിലെ രാജാവും, രാജാക്കന്മാരിലെ സംഗീതജ്ഞനുമായ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ പ്രതിമ, ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജില്‍അനാവരണം ചെയ്യപ്പെടുന്നു.. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണാര്‍ത്ഥം 1939 ല്‍ സ്ഥാപിതമായതു മുതല്‍ 84 വര്‍ഷത്തോളമായി ശുദ്ധ സംഗീതം തലമുറകളിലേക്ക് കൈമാറി നല്‍കുന്ന സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജില്‍ അദ്ദേഹത്തിന്റെ അര്‍ദ്ധകായപ്രതിമ അനാവരണം ചെയ്യപ്പെടുന്നു.
അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വലിയൊരു വിഭാഗം സംഗീത പ്രേമികളുടെ ചിരകാല സ്വപ്നമാണ് ഡിസംബര്‍21, ബുധനാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, പ്രതിമ അനാവരണം ചെയ്യുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചടങ്ങില്‍ അഡ്വ. ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ഭരത് സുരേഷ് ഗോപി, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്നേശ്വരി.ഐഎഎസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുന്നു. അതേ ദിവസം നവീകരിച്ച മുത്തയ്യ ഭാഗവതര്‍ ആഡിറ്റോറിയവും ഉദ്ഘാടനം ചെയ്യപ്പെടുമെന്നും ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വീണ.വി.ആര്‍ അറിയിച്ചു.