LogoLoginKerala

എല്‍ ഡി എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് തടയാനാവില്ലെന്ന് ഹൈക്കോടതി

 
Kerala High Court
മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീര്‍പ്പാക്കി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് തടയാനാവില്ലെന്ന് ഹൈക്കോടതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് മാര്‍ച്ച് തടയണം എന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. മാര്‍ച്ച് ഒഴിവാക്കാന്‍ തങ്ങള്‍ക്ക് പറയാനാവില്ല. മാര്‍ച്ച് നടത്തുന്നതിന് തടസ്സങ്ങളില്ലെന്നും കോടതി പറഞ്ഞു.

മാര്‍ച്ചിന് എതിരല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിലാണ് എതിര്‍പ്പെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയന്ന് എന്ന് കോടതി ചോദിച്ചു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീര്‍പ്പാക്കി.

സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ അന്യായമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് ഇടതുമുന്നണി രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസരംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു. ഗവര്‍ണര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.