LogoLoginKerala

കൊല്ലത്ത് ശക്തമായ മഴ; വീടുകളില്‍ വെള്ളം കയറി

 
Rain Image
വെള്ളം കയറിയ വീടുകളില്‍ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. വെള്ളത്തിന്റെ ശക്തമായി ഒഴുക്കില്‍ ചില വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കൊല്ലം തേവലക്കര ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. എഴുപത്തി രണ്ട് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴ തേവലക്കര പഞ്ചായത്തിലെ 3,4,10 വാര്‍ഡുകളില്‍ വലിയ വെള്ളക്കെട്ടുകളാണ് ഉണ്ടാക്കിയത്. വെള്ളം കയറിയ വീടുകളില്‍ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. വെള്ളത്തിന്റെ ശക്തമായി ഒഴുക്കില്‍ ചില വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രാത്രിയില്‍ മഴ കനത്തതിനാല്‍ തെക്കന്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ സ്‌കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടുംബങ്ങളെ മാറ്റി. വെള്ളം ഒഴുകി പോകാന്‍ നിര്‍മ്മിച്ച ഓടകള്‍ മൂടിപോയതാണ് വെള്ളം ഉയരാന്‍ കാരണമെന്ന് പ്രദേശ വാസികള്‍ പറഞ്ഞു

ഇന്ന് രാവിലെ മുതല്‍ മഴയ്ക്ക് ശമനമുണ്ടായതിനാല്‍ വെള്ളം ഇറങ്ങി തുടങ്ങി. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മാറി. എത്രയും വേഗം ഓടകളിലെ തടസ്സങ്ങള്‍ നീക്കി വെള്ളം ഒഴുകി പോകുന്ന നിലയില്‍ ആക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.