LogoLoginKerala

കെ എസ് ആർ ടി സിക്കുള്ള സർക്കാർ സഹായം നിർത്തലാക്കുന്നു, ശമ്പളം പ്രതിസന്ധിയിലായി

 
KSRTC

കോർപ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും തുക ബജറ്റിന് പുറത്തു പോകും. ഈ വർഷം 39 കോടി രൂപ അധികം അനുവദിച്ചു കഴിഞ്ഞു. കോവിഡ് സമയത്ത് ബജറ്റിന്റെ ഇരട്ടി തുക സർക്കാരിന് നൽകേണ്ടി വന്നു. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം കെ.എസ്.ആർ.ടി.സി സർക്കാരിന് തിരിച്ച് നൽകാനുള്ളത് 8532.66 കോടി രൂപയാണ്

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനായി മാസംതോറും സർക്കാർ നൽകിയിരുന്ന സഹായം നിർത്തലാക്കുന്നു. അടുത്ത വർഷം മുതൽ സാമ്പത്തിക സഹായം നൽകാനാവില്ലെന്ന് ധനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചു. സർക്കാർ സഹായം വൈകിയതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല.

പ്രതിവർഷം 1000 കോടിയാണ് കെ.എസ്.ആർ.ടി.സിക്കായി ബജറ്റിൽ സർക്കാർ വകയിരുത്തുന്നത്. കോർപ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും തുക ബജറ്റിന് പുറത്തു പോകും. ഈ വർഷം 39 കോടി രൂപ അധികം അനുവദിച്ചു കഴിഞ്ഞു. കോവിഡ് സമയത്ത് ബജറ്റിന്റെ ഇരട്ടി തുക സർക്കാരിന് നൽകേണ്ടി വന്നു. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം കെ.എസ്.ആർ.ടി.സി സർക്കാരിന് തിരിച്ച് നൽകാനുള്ളത് 8532.66 കോടി രൂപയാണ്.

ശമ്പള വിതരണത്തിന് എല്ലാ മാസവും 30 മുതൽ 50 കോടി വരെ പിന്നെയും സർക്കാർ തന്നെ നൽകണം. ഇത് തുടരാനാകില്ലെന്ന കടുത്ത നിലപാടിലാണ് ധനവകുപ്പ്. തനത് ഫണ്ടിലൂടെ ശമ്പള തുക കണ്ടെത്തണമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റിനെ അറിയിച്ചു. സർക്കാർ സഹായം നിലച്ചാൽ 25,000 വരുന്ന ജീവനക്കാരുടെ ശമ്പളം തുലാസിലാകും. തൊഴിലാളി യൂണിയനുകൾ അടുത്ത സമരവുമായി രംഗത്തിറങ്ങും. കെ.എസ്.ആർ.ടി.സിക്ക് നിലനിൽപ്പിനായുള്ള തുക ഒറ്റത്തവണ നൽകാമെന്നതാണ് ധനവകുപ്പിന്റെ നിർദേശം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കെ.എസ്.ആർ.ടി.സിക്കായി 1500 കോടി രൂപ വകയിരുത്താമെന്ന ഫോർമുലയാണ് ധനവകുപ്പ് മുന്നോട്ട് വച്ചത്. ഇതിൽ എത്രയും വേഗം മറുപടി നൽകണമെന്ന് സർക്കാർ  കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്