LogoLoginKerala

ദേശീയ സ്ത്രീ നാടകോത്സവത്തിന് കൊടിയിറക്കം

 
Drama Festival
തലസ്ഥാന നഗരിയുടെ മുഖമുദ്ര ആയി മാറിയ, ഒരു ഉത്സവം തന്നെയായിരുന്നു നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ സ്ത്രീ നാടകോത്സവം. ദേശീയ സ്ത്രീ നാടകോത്സവം എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുവാനും വരും വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ നാടകോത്സവമായി വളര്‍ത്തുകയുമാണ് നിരീക്ഷയുടെ ലക്ഷ്യം

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നിന്ന ദേശീയ സ്ത്രീ നാടകോത്സവത്തിന് തിരുവനന്തപുരത്ത് സമാപനം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന സമാപന സമ്മേളനം ഐബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തുകേരളത്തിന്റെ സാമൂഹ്യ വികസനത്തില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന്  ഐ ബി സതീഷ് പറഞ്ഞു.

നാടകത്തിന്  ഇപ്പോള്‍ മുഖ്യ ധാരയില്‍ പ്രാധാന്യം ലഭിക്കുന്നില്ല. നാടകത്തിനു സമൂഹത്തില്‍ കൂടുതല്‍ അംഗീകാരം ലഭിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞുവനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൂടാതെ കേരളത്തിലെ പ്രമുഖ സ്ത്രീ നാടക പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തിലാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിച്ചത്. നിരീക്ഷ പ്രവര്‍ത്തനങ്ങളുടെ 23 ആം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചിരുന്നു. കേരളത്തില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ നാടകോത്സവം സംഘടിപ്പിക്കപ്പെട്ടു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമായ കാര്യം.
തലസ്ഥാന നഗരിയില്‍ ആദ്യമായാണ് ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിച്ചത്. മാത്രമല്ല ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു.

സ്ത്രീ നാടകോത്സവത്തില്‍ 14 സ്ത്രീ സംവിധായകരുടെ വിവിധ തരത്തിലുള്ള നാടകങ്ങള്‍ മൂന്ന് ദിവസങ്ങളിലായി അവതരിപ്പിച്ചു. അസമീസ്, കന്നഡ നാടകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
നാടകോത്സവത്തിന്റെ ഭാഗമായി പകല്‍വേളകളില്‍ സ്ത്രീകള്‍ക്കായുള്ള നാടക ശില്പശാല,  വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ പങ്കെടുത്ത സെമിനാറുകള്‍ കവിതാവതരണങ്ങള്‍, സംഗീത പരിപാടി, കളരി പെര്‍ഫോമന്‍സ് എന്നിവയും അരങ്ങേറി.

ഇതിനു പുറമേ കുടുംബശ്രീയുടെ സഹകരണത്തോടെ രംഗശ്രീയിലെ സ്ത്രീകള്‍ക്കായി മൂന്ന് ദിവസത്തെ നാടക ശില്പശാലയും വനിതാ കമ്മീഷന്റെ സഹകരണത്തോടെ കലാ സാംസ്‌കാരിക രംഗത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കേന്ദ്രമാക്കിയുള്ള  സെമിനാറും, കുട്ടികള്‍ക്കുള്ള പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി നടന്നുകേരളത്തിന്റെ അകത്തും പുറത്തും നിന്നുള്ള നാടക വിദഗ്ധരായ സ്ത്രീകള്‍   ശില്പശാലകള്‍ നയിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ വകുപ്പിന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും നാടകത്തോടും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങളോടും കൈകോര്‍ക്കാന്‍ താല്പര്യമുള്ള സംഘങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ് നിരീക്ഷ  പരിപാടി സംഘടിപ്പിച്ചത്.

തലസ്ഥാന നഗരിയുടെ മുഖമുദ്ര ആയി മാറിയ, ഒരു ഉത്സവം തന്നെയായിരുന്നു നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ സ്ത്രീ നാടകോത്സവം. ദേശീയ സ്ത്രീ നാടകോത്സവം എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുവാനും വരും വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ നാടകോത്സവമായി വളര്‍ത്തുകയുമാണ് നിരീക്ഷയുടെ ലക്ഷ്യം.