LogoLoginKerala

കൊച്ചി ലുലു മാളില്‍ വിലക്കിഴിവിന്റെ ഉത്സവം; ഓഫര്‍ ജനുവരി 5 മുതല്‍ 8 വരെ

 
Lulu Mall Kochi
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് എന്നിവടങ്ങളില്‍ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ലുലു ഫണ്‍ടൂറയില്‍ റൈഡുകള്‍ക്ക് ആകര്‍ഷകമായ ഇളവ് ലഭിക്കുന്നു, കൂടാതെ ലുലു ഉപഭോക്താക്കള്‍ക്ക് ഓല സര്‍വ്വീസിന് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും

കൊച്ചി: പുതുവര്‍ഷം മനോഹരമാക്കി വിലക്കുറവിന്റെ വിസ്മയം തീര്‍ക്കുകയാണ് കൊച്ചി ലുലു മാള്‍.  ലുലുമാളിലെ വിവിധ ഷോപ്പുകള്‍ക്കുപുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫേഷന്‍ സ്റ്റോര്‍, ലുലു കണക്ട്ട്, ലുലു സെലിബ്രാറ്റ്  എന്നിവിടങ്ങളില്‍ വില കുറവ് ലഭിക്കും. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ് സമ്മാനിച്ച് ' ഫ്‌ലാറ്റ് 50 സെയിലിന് ' ജനുവരി 5ന് തുടക്കമാകുന്നു. 'ലുലു ഓണ്‍  സെയില്‍ ' എന്ന ഈ വിലക്കിഴിവിന്റെ ഉത്സവത്തിലൂടെ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍  വിലകുറവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലുലു.  വിവിധ പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം.

Lulu Mall
 
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് എന്നിവടങ്ങളില്‍ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഫണ്‍ടൂറയില്‍ ഉള്‍പ്പടെ  വലിയ ഓഫറുകളാണ് ഗെയിം സെക്ഷനുകളില്‍ കുട്ടികളെ കാത്തിരിക്കുന്നത്.  ലുലു ഫുഡ് കോര്‍ട്ടിലും മികച്ച ഓഫറുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 5 മുതല്‍ 8 വരെ നാല് ദിവസത്തേക്കാണ് ' ലുലു ഓണ്‍ സെയില്‍ ' നടക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമായിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

Lulu Mall

ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങള്‍ വരെ  മികച്ച വിലക്കുറവില്‍ ലഭ്യമാക്കുന്നു. ലുലു ഫാഷന്‍ സ്റ്റോറില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിനും തുടക്കമായി കഴിഞ്ഞു. ജനുവരി രണ്ടിന് തുടങ്ങിയ ഈ ഓഫര്‍ ഈ മാസം 22 വരെയുണ്ടാകും. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങളും  ഫാഷന്‍ അക്സെസ്സറീസും പകുതി നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ലെവിസ്, ലീ, പ്യൂമ, വുഡ്‌ലാന്‍ഡ്, സ്‌കെച്ചേഴ്‌സ്, ആറോ, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ടോമി, യുഎസ് പോളോ, ബേസിക്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, മാംഗോ, ക്രോക്‌സ്, ബാറ്റ തുടങ്ങി 500 ലധികം ബ്രാന്‍ഡുകളാണ് വന്‍ വിലക്കിഴിവില്‍ ലുലു മാളില്‍ ലഭ്യമാകുന്നത്.
                                           
ഗുണമേന്മയുള്ള രുചികരമായ ഭക്ഷണങ്ങള്‍ വലിയ ഓഫറുകളോടെ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാകും. കാലിക്കറ്റ് പാരഗണ്‍, പഞ്ചാബ് ഗ്രില്‍, തലപ്പാക്കട്ടി, പിസ്സ ഹട്ട്, കെഎഫ്‌സി, ബര്‍ഗര്‍ കിങ്, ക്യാമെറി ഐസ്‌ക്രീം, മക്‌ഡൊണാള്‍ഡ്, അണ്ണാവിലാസ്, കഫേ കോഫി ഡേ  അടക്കമുള്ള ഫുഡ് സെക്ഷനുകളില്‍ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. പിവിആര്‍ അടക്കമുള്ള സ്‌ക്രീനുകളിലെ സിനിമാ ഷോകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ്ങുകള്‍ക്ക് ഓല 51 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.

Content Highlights - Kochi Lulu Mall,