LogoLoginKerala

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; രണ്ട് ദിവസത്തിനിടെ 260 ട്രെയിനുകള്‍ റദ്ദാക്കി

 
Winter Season
അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. താപനില താഴുന്നതിനൊപ്പം കനത്ത മൂടല്‍ മഞ്ഞും ജനജീവിതം ദുസ്സഹമാക്കി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയില്‍ താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തുമെന്നാണ് കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, യുപി, ചത്തീസ്ഗഡിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ അതിശൈത്യവും കനത്ത മൂടല്‍ മഞ്ഞും തുടരുകയാണ്.

അതേസമയം, കാഴ്ച്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. 267 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. 170 ട്രെയിനുകള്‍ 2 മുതല്‍ 5 മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. താപനില താഴുന്നതിനൊപ്പം കനത്ത മൂടല്‍ മഞ്ഞും ജനജീവിതം ദുസ്സഹമാക്കി. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം ഏതാനും മീറ്ററുകള്‍ മാത്രമാണ് കാഴ്ച്ച പരിധി. കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ 180ലധികം വിമാനങ്ങള്‍ വൈകിയാണ് പോകുന്നത്.