LogoLoginKerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍വിജയമാക്കി തീര്‍ത്തവര്‍ക്ക് നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

 
V Sivankutty
കോഴിക്കോട് നടന്ന കലോത്സവം ചരിത്രത്തില്‍ ഇടംപിടിച്ചു എന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരണം അറിയിച്ചു

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പൊതുവിദ്യാഭ്യാസം തൊഴില്‍ വിഭാഗം വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികള്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പൊലീസും ഫയര്‍ഫോഴ്‌സും അടക്കമുള്ള മറ്റു ഉദ്യോഗസ്ഥര്‍, അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

കലോത്സവത്തില്‍ ആരോഗ്യകരമായ മത്സരങ്ങളാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മത്സരാര്‍ത്ഥികളെ അഭിന്ദിക്കാതെ വയ്യ. സഹകരണ മനോഭാവത്തോടു കൂടി പ്രവര്‍ത്തിച്ച  മത്സരാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. കോഴിക്കോട് നടന്ന കലോത്സവം ചരിത്രത്തില്‍ ഇടംപിടിച്ചു എന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരണം അറിയിച്ചു.