ശബരമലയില്‍ ഭക്തജനപ്രവാഹം; പമ്പയില്‍ വാഹന നിയന്ത്രണം
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പമ്പയിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് നിയണ്രം ഏര്‍പ്പെടുത്തി. വെര്‍ച്വല്‍ ബുക്കിലൂടെ ഒന്നര ലക്ഷത്തോളം ഭക്തന്‍മാര്‍ ഇന്ന് സന്നിധാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞു.
ഇന്ന് 107695 ആളുകളാണ് വെര്‍ച്ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. ഇതില്‍ 55,000 ത്തോളം ഭക്തന്മാര്‍ ദര്‍ശനം നടത്തി. തിരക്ക് നിയന്ത്രിക്കാനായി ഭക്തരോട് നെയ്യ് തേങ്ങയിലെ നെയ്യ് നെയ്യ്‌ത്തോണികളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്തര്‍ക്ക് സന്നിധാനത്ത് വിരിവെയ്ക്കാനും നിയന്ത്രണമുണ്ട്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം അയ്യനെ കാണാന്‍ നിരവധി ആളുകളാണ് ശബരിമലയിലെത്തിയത്. ഈ സീസണില്‍ ആദ്യമായിട്ടാണ് ഇത്രയധികം ആളുകള്‍ സന്നിധാനത്തലേക്ക് എത്തുക. തുടര്‍ ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ സന്നിധാനത്ത് എത്തിച്ചേരാനാണ് സാധ്യത.