LogoLoginKerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍

 
State School Festival
രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 438 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തി.  ആതിഥേയരായ കോഴിക്കോട് 435 പോയന്റുമായി തൊട്ടു പിന്നിലുണ്ട്

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന കലോത്സവത്തിന്റെ രണ്ടാമത്തെ ദിനം സമാപിച്ചു. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 438 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തി.  ആതിഥേയരായ കോഴിക്കോട് 435 പോയന്റുമായി തൊട്ടു പിന്നിലുണ്ട്. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ പാലക്കാട് 432 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്.

കോവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ കലയുടെ മാമാങ്കത്തിന് കോഴിക്കോട് തിരിതെളിഞ്ഞതോടെ മത്സരം കാണാന്‍ പതിനായരങ്ങളാണ് ഒഴുകിയെത്തിയത്. മത്സരങ്ങള്‍ നടക്കുന്ന 24 വേദികളിലും രാവിലെ മുതല്‍ കലാസ്വാദകരുടെ ഒഴുക്കാണ് കാണാന്‍ സാധിച്ചത്.

അതേസമയം, കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി. മറ്റു ജില്ലകളില്‍ നിന്ന് കലോത്സവത്തിനെത്തുന്നവര്‍ക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസസ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കി സജീവമാവുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം.