ഭാരത് ജോഡോയാത്രയില്‍ ജനപ്രവാഹം; നിലത്തുവീണ് കെ സി വേണുഗോപാലിന് പരിക്ക്
Nov 27, 2022, 15:08 IST
തിക്കിലും തിരക്കിലുംപെട്ട് വീണ കെ സി വേണുഗോപാലിന് കൈയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയക്കിടെ തിരക്കില്‍പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പരിക്കേറ്റു, രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനം ജോഡോ യാത്രയില്‍ ഇരച്ചെത്തുകയായിരുന്നു. ഇന്ന് രാവിലെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് സംഭവം.
തിക്കിലും തിരക്കിലുംപെട്ട് വീണ കെ സി വേണുഗോപാലിന് കൈയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. ഇദ്ദേഹത്തിന് യാത്രാ ക്യാമ്പില്‍ പ്രാഥമിക ശ്രുശ്രൂഷ ഉറപ്പ് നല്‍കിയ ശേഷം യാത്ര തുടര്‍ന്നു.