LogoLoginKerala

കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ സംഭവം; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു

 
Shine Tom Chacko

വിമാനത്തിലെ ജീവനക്കാര്‍ ഷൈന്‍ ടോമിനെ പിടിച്ചു പുറത്താക്കിയത്. തന്റെ പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരവും അണിയറ പ്രവര്‍ത്തകരും ദുബായിലെത്തിയത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറിയതിന് എമിഗ്രേഷന്‍ വിഭാഗം പിടിച്ചു വെച്ച ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. വൈദ്യ പരിശോധനയടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് താരത്തെ വിട്ടയച്ചത്. ഷൈന്‍ ടോം നാളെ കൊച്ചിയിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എയര്‍ ഇന്ത്യയുടെ ഡ്രീം ലാന്‍ഡ് വിമാനത്തിലായിരുന്നു സംഭവം. ബോഡി പാസെടുത്ത് ബോര്‍ഡ് ചെയ്യാനായി പോയപ്പോഴാണ് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. സീറ്റിങ് പൊസിഷനില്‍ കയറാതെ കോക്പിറ്റിലേക്ക് കയറിയിപ്പോഴാണ് വിമാനത്തിലെ ജീവനക്കാര്‍ ഷൈന്‍ ടോമിനെ പിടിച്ചു പുറത്താക്കിയത്. തന്റെ പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരവും അണിയറ പ്രവര്‍ത്തകരും ദുബായിലെത്തിയത്.

തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.പുതിയ ചിത്രം ഭാരത് സര്‍ക്കസിന്റെ പ്രമോഷന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ദുബായില്‍ എത്തിയത്. ദുബായില്‍ വച്ച് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.