LogoLoginKerala

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കം വിഭജനത്തിന് കാരണമാകും; ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം വൈറലാകുന്നു

 
John Britas
ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം ദക്ഷിണേന്ത്യയില്‍ തരംഗമാകുകയാണ്. കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ പ്രസംഗം റീട്വീറ്റ് ചെയ്തിരുന്നു. 'പാതി ഇന്ത്യയുടെ ശബ്ദം' എന്നാണ് കമല്‍ഹാസന്‍ പ്രസംഗം റിട്വീറ്റ് ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ രാജ്യസഭാ പ്രസംഗം ദക്ഷിണേന്ത്യയില്‍ വൈറല്‍ ആയി മാറുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഡോ.ജോണ്‍ ബ്രിട്ടാസ് എം പി യുടെ പ്രസംഗം.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എം പി നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണ്. ഐഐടി  ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.

ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം ദക്ഷിണേന്ത്യയില്‍ തരംഗമാകുകയാണ്. കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ പ്രസംഗം റീട്വീറ്റ് ചെയ്തിരുന്നു. 'പാതി ഇന്ത്യയുടെ ശബ്ദം' എന്നാണ് കമല്‍ഹാസന്‍ പ്രസംഗം റിട്വീറ്റ് ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. പൊങ്കല്‍ വരുന്നുണ്ട് എന്നും കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തെലങ്കാന ഭരിക്കുന്ന ടി ആര്‍ എസിന്റെ സോഷ്യല്‍ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ എന്‍ എസ് മാധവനെ പോലുള്ള പ്രഗല്‍ഭ എഴുത്തുകാരും ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തിരുന്നു.