കഴുത്തില്‍ കേബിള്‍ കുരുങ്ങി അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mon, 9 Jan 2023

കൊച്ചി: കഴുത്തില്‍ കേബിള്‍ കുരുങ്ങിഉണ്ടായ അപകടത്തില്‍ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊച്ചി കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനി(40)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടു മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് ശ്രീനിയുടെ മുഖത്തും കഴുത്തിലുമായി കേബിള്‍ കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ്ലൈറ്റ് തകര്‍ന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായെന്നു ശ്രീനി പറയുന്നു.