LogoLoginKerala

ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളിലൂടെ

 
body

തിരുവനന്തപൂരം: ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഗൗരവമായി പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്നും, സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബോഡി ഷെയിമിങ് വലിയ മാനസിക ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി അറിയിച്ചു.