കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവ് കണാതായി
Jan 1, 2023, 10:59 IST
സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് അഖില്‍ ബീച്ചില്‍ എത്തിയത്. കടലില്‍ ഇറങ്ങിയ അഖില്‍ തിരയില്‍പ്പെട്ട വിവരം വൈകിയാണ് കൂടെയുള്ളവര്‍ അറിഞ്ഞത്
കൊല്ലം ബീച്ചില്‍ പുതുവര്‍ഷാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞാറാഴ്ച്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് അഖില്‍ ബീച്ചില്‍ എത്തിയത്. കടലില്‍ ഇറങ്ങിയ അഖില്‍ തിരയില്‍പ്പെട്ട വിവരം വൈകിയാണ് കൂടെയുള്ളവര്‍ അറിഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ കോസ്റ്റല്‍ പൊലീസും മറൈന്‍ പൊലീസും സംയുക്തമായി ചേര്‍ന്ന് തിരിച്ചില്‍ നടത്തുകയാണ്.