LogoLoginKerala

സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാനുള്ള ശ്രമാണ് നടക്കുന്നതെന്ന് എ വിജയരാഘവന്‍

 
A Vijaya Raghavan
നിയമപരമായ കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും,യു.ജി.സി മര്‍ഗ്ഗനിര്‍ദ്ദേശത്തിലെ യോഗ്യതയില്ലാത്ത ആരെയും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ എസ് എസു കരെ തിരുകികയറ്റാനുള്ള ശ്രമാണ് നടക്കുന്നതെന്നും, കേരളത്തില്‍ ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സര്‍വ്വകലാശലകളെ ചവിട്ടിമെതിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് ഒരിക്കലും അനുവധിക്കില്ല. വിഷയത്തില്‍ കോടതി പറയുന്നത് സങ്കേതികമായ കാര്യങ്ങളാണ്.

നിയമപരമായ കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും,യു.ജി.സി മര്‍ഗ്ഗനിര്‍ദ്ദേശത്തിലെ യോഗ്യതയില്ലാത്ത ആരെയും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ - ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് എല്‍.ഡി.എഫ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു എ.വിജയരാഘവന്‍.