69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും മികച്ച നടി പുരസ്‌കാരം പങ്കിട്ടു: മലയാളത്തിന് അഭിമാനം ഇന്ദ്രന്‍സ്
Aug 24, 2023, 19:14 IST
ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.
ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി.
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി.
‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്‌ത ‘ഹോം’ ആണ്.
മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി ദ് നമ്പി എഫക്‌ട്. മികച്ച സംവിധായകൻ: നിഖിൽ മഹാജൻ. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്‌ത ആവാസ വ്യൂഹം. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.