LogoLoginKerala

രണ്ടാം വന്ദേഭാരത് ട്രെയിൻ കാസര്‍ഗോഡ്‌ നിന്ന് തിരുവനന്തപുരത്തേക്ക്; സമയക്രമം ഇങ്ങനെ, ഉദ്ഘാടനം ഞായറാഴ്ച്ച കാസര്‍ഗോഡ്‌

 
Vandhe bharath

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ കാസര്‍ഗോഡ്‌ നിന്ന് തിരുവനന്തപുരത്തേക്കായിരിക്കുമെന്ന് റയിൽവെ ബോർഡ് അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.

ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രയുടെ ഉദ്ഘാടനം ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നടക്കും. പുതിയ ട്രെയിൻ ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്തേക്ക് യാത്ര നടത്തുക.

നിലവിലുള്ള വന്ദേഭാരത് കോട്ടയം വഴിയാണ് ഓടുന്നത്. സമയക്രമം: രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയിൽ ആറു ദിവസം സ‍ര്‍വീസുണ്ടായിരിക്കും.