LogoLoginKerala

കോട്ടയത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2000 പൊലീസുകാര്‍

 
Oommen Chandy

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയില്‍ ജനസാഗരം. കോട്ടയത്തെത്തുന്ന വാഹനത്തെ കാത്ത് ആയിരങ്ങള്‍ വഴിയരികില്‍ മണിക്കൂറുകളായി നില്‍ക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെ വിന്യസിച്ചു.

പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ വയോധികരും കൈക്കുഞ്ഞുങ്ങളെയും എടുത്ത് അമ്മമാരും പുതുപ്പള്ളിയില്‍ കാത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വാഹനം ഇതു വരെ ജില്ല കഴിഞ്ഞിട്ടില്ല. നിലവില്‍ വിലാപ യാത്ര കിളിമാനൂരില്‍ എത്തിയിരിക്കുകയാണ്. മുന്‍ കൂട്ടി നിശ്ചയിച്ച സമയവും കഴിഞ്ഞ് വളരെ പതുക്കെയാണ് വാഹനം നീങ്ങുന്നത്.

തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മന്‍ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്തു കാത്തുനില്‍ക്കുന്നത്.  കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര.  

കോട്ടയത്ത് ഉച്ചകഴിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധിപ്രഖ്യാപിച്ചത്. കോട്ടയം നഗരത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതലാണ് ഗതാഗതനിയന്ത്രണം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്നു മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.