LogoLoginKerala

ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 13 അംഗ കോഡിനേഷൻ കമ്മിറ്റി

 
commity

ഡൽഹി: ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 13 അംഗ കോഡിനേഷൻ കമ്മിറ്റി. കൺവീനറെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗാന്ധി കുടുംബത്തിൽ നിന്നും സമിതിയിൽ അംഗങ്ങൾ ഇല്ല. ലോക്സഭാ മത്സരത്തിൽ ഒരുമിച്ച് മത്സരിക്കാൻ യോഗം പ്രമേയം പാസ്സാക്കി. കഴിയുന്ന അത്ര സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാനാണ് ധാരണ. 

എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (ഡിഎംകെ), ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവത്ത്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‌വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ജെഡിയുവിന്റെ ലല്ലൻ സിംഗ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, പിഡിപിയുടെ മെഫ്ബൂബ മുഫ്തി എന്നിവരാണ് മറ്റ് അംഗങ്ങൾ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ഇന്ത്യാ മുന്നണി പ്രമേയം പാസാക്കി. സംസ്ഥാനങ്ങൾക്കുള്ള സീറ്റ് വിഹിതം എത്രയും വേഗം പൂർത്തിയാക്കും. ജനകീയ പ്രശ്‌നം ഉന്നയിക്കാൻ രാജ്യത്തുടനീളം റാലി നടത്തുമെന്നും ഇന്ത്യാ സഖ്യം അറിയിച്ചു. മുംബൈയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ മൂന്നാം യോഗത്തിലാണ് തീരുമാനം.