LogoLoginKerala

‘മോൺസ്റ്റർ’ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

 
‘മോൺസ്റ്റർ’ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്

മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബുക്ക് മൈ ഷോയിലൂടെ മോൺസ്റ്റർ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഒക്ടോബർ 21നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത്തും മോൺസ്റ്ററിനുണ്ട്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് മോണ്‍സ്റ്ററിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. യു\എ സർട്ടിഫിക്കറ്റാണ് മോണ്‍സ്റ്ററിന് ലഭിച്ചിരിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവർ മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.